ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് സംഘടിപ്പിച്ചു; ഫാ.ഏബ്രഹാം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു

ബിബി തെക്കനാട്ട്

ഹൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ ഈ വർഷവും കാറ്റിക്കിസം ഫെസ്റ്റ് നടത്തി. കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും, മത്സരങ്ങളും നടത്തി. ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രുചികരമായ നാടൻ ഭക്ഷണങ്ങളും ക്രമീകരിച്ചിരുന്നു. ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഇതിൽ സജീവമായി പങ്കെടുക്കുകയും മെക്സിക്കൻ, അമേരിക്കൻ, തനിനാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കുകയും ചെയ്തു.

പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജാസ്സിം ജേക്കബ്, ഷാജുമോൻ മുകളേൽ, ബാബു പറയങ്കാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിക്കത്തൊട്ടിയിൽ, പരിഷ്‌കൗൺസിൽ അംഗങ്ങൾ, എസ്ജെസി സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു. സിബി പ്ലാംമൂട്ടിലും, ബൈജു പഴയംപള്ളിലും നേതൃത്വം നൽകിയ ലേലം വിളി അതിമനോഹരമായിരുന്നു.

“ദി ഹോപ്പ്” എന്ന മലയാള ചലച്ചിത്രം പ്രദർശിപ്പിച്ചു. ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റ് വിജയകരമാക്കുന്നതിനു സഹകരിച്ച എല്ലാ ഇടവക ജനങ്ങളോടും ഹൃദയപൂർവം നന്ദി അറിയിക്കുന്നുവെന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ. ജോൺസൻ വട്ടമറ്റത്തിലും അറിയിച്ചു.

More Stories from this section

family-dental
witywide