ഒളിമ്പിക്സിനിടയില്‍ സെക്സ് വേണ്ട; പാരീസില്‍ താരങ്ങള്‍ക്കായി ഒരുക്കുന്നത് ആന്റി സെക്സ് കിടക്കകളെന്ന് റിപ്പോര്‍ട്ട്, സെക്സ് വിരുദ്ധതയില്ലെന്ന് ഫാക്റ്റ് ചെക്ക് ഗ്രൂപ്പുകള്‍

2024 ഒളിമ്പിക്സിനായി പാരിസില്‍ ഒരുക്കങ്ങള്‍ തകൃതിയായി പുരഗോമിക്കുകയാണ്. അതിനിടയിലാണ് ആന്റി സെക്സ് കിടക്ക വിവാദം. ആമേരിക്കന്‍ താരമായ പോള്‍ ചെലീമോയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കം. പാരിസ് ഒളിമ്പിക്സിനായി എത്തുന്ന താരങ്ങള്‍ക്കായി ഒരുങ്ങുന്നത് ആന്റി സെക്സ് കിടക്കകളാണ് എന്നായിരുന്നു ട്വീറ്റ്. താരങ്ങളുടെ ശ്രദ്ധ കായിക ഇനത്തില്‍ നിന്ന് മാറി മറ്റ് താല്പര്യങ്ങളിലേക്ക് പോകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം എന്നായിരുന്നു ട്വീറ്റ്. ഇതോടെ സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി.

ടോക്കിയോ ഒളിമ്പിക്സില്‍ എന്ന പോലെ ഏയര്‍വീവ് എന്ന കമ്പനിയാണ് പാരിസ് ഒളിമ്പിക്സിന് എത്തുന്ന താരങ്ങള്‍ക്കും കിടക്കകള്‍ ഒരുക്കുന്നത്. വളരെ ചെറുതും കാര്‍ഡ് ബോര്‍ഡ് കട്ടിലുമാണിത്. ഇവക്ക് അത്ര ബലമില്ല. ഭാരവുമില്ല. അതുകൊണ്ടാണ് ആന്റി സെക്സ് കിടക്കകള്‍ എന്ന കുപ്രസിദ്ധിക്ക് കാരണം. കാര്‍ഡ് ബോര്‍ഡ് കട്ടിലുകളായതിനാല്‍ ഒളിമ്പിക്സിന് ശേഷം ഇവയെ റീസൈക്കിള്‍ ചെയ്ത് പേപ്പറുകളാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും ലോകത്തിന്റെ വിനോദ ഡസ്റ്റിനേഷനുകളില്‍ ഒന്നായ പാരിസില്‍ നടക്കുന്ന ഒളിമ്പിക്സില്‍ സെക്സിന് വിലക്കെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. 

 ജൂലായ് 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ്. പതിനായിരത്തിലധികം താരങ്ങളാകും ഒളിമ്പിക്സിനായി എത്തുക. ഏതാണ്ട് 15,000 ത്തോളം കിടക്കകളാണ് താരങ്ങള്‍ക്കും മറ്റുമായി ഒരുക്കുന്നത്. അതേസമയം ആന്റി സെക്സ് കിടക്കകളാണ് പാരിസില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് നിരവധി ഫാക്റ്റ് ചെക്ക് ഗ്രൂപ്പുകള്‍. കിടക്കകള്‍ ഉണ്ടാക്കുന്നത് കാര്‍ഡ് ബോര്‍ഡുകള്‍ കൊണ്ടുതന്നെയാണ്. അതുകൊണ്ട് അവയെ സെക്സ് വിരുദ്ധ കിടക്കകള്‍ എന്ന് വ്യാഖ്യാനിക്കേണ്ടതില്ല എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 

പാരിസില്‍ ഒളിമ്പിക്സില്‍ സെക്സ് വിരുദ്ധ കിടക്കകള്‍ എന്ന പ്രചരണം തെറ്റാണെന്ന് കിടക്കയില്‍ ചാടിക്കൊണ്ട് ഒളിമ്പ്യന്‍ റെയ്സ് മെഗ്ളാനകന്‍ ട്വീറ്റ് ചെയ്തു. കിടക്കകള്‍ സൂപ്പറാണ്, സ്ട്രോങ്ങാണ്. എന്നാണ് അദ്ദേഹം പറയുന്നത്. സംഭവം ഏതായാലും ലോക കായിക താരങ്ങള്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചയായി തുടരുകയാണ്. 

Hot discussion on anti sex beds at Paris Olympics

More Stories from this section

family-dental
witywide