ശങ്കരൻകുട്ടി
ഹ്യുസ്റ്റൺ : ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 24ന്ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അതിഗംഭീരമായ ആഘോഷിച്ചു. ദേവി പ്രീതിക്കുവേണ്ടിയുള്ള ആചാരങ്ങളിൽ ഏറ്റവും വിശേഷപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാല. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സ്ത്രീകൾ വ്രതമെടുത്ത് ഭക്തിയോടെ കൊണ്ടാടുന്ന ഈ പവിത്രമായ ആചാരം കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും വേണ്ടിയുള്ളതാണ്. ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഈ വർഷത്തെ പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയിരുന്നത്.
അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നായി വന്ന നിരവധി സ്ത്രീകൾ അമ്പല മുറ്റത്തു പ്രത്യേകം തയാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.അന്ന് അതിരാവിലെ തന്നെ മേൽശാന്തി ശ്രീ സൂരജ് തിരുമേനിയുടെ കർമ്മികത്വത്തിൽ ആരംഭിച്ച വിശേഷാൽ പൂജകൾക്ക്ശേഷം രാവിലെ 11 മണിയോടെ ദേവി സന്നിധിയിൽ നിന്ന് പകർന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തിൽ പ്രത്യേകമായി തയ്യാറാക്കിയ
പണ്ടാരഅടുപ്പിൽ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. “അമ്മേ
നാരായണ ദേവി നാരായണ ” വിളികളാൽ മുഖരിതമായ ക്ഷേത്രാംഗണത്തിൽ നൂറുകണക്കിന് ദേവി ഭക്തർ പൊങ്കാല നിവേദ്യം അർപ്പിച്ചു. നിരവധി പേർക്ക് പണ്ടാരഅടുപ്പിൽ പൊങ്കാല അർപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു
എന്നത് ഈ ചടങ്ങിന്റെ കൂടിക്കൂടി വരുന്ന ജനപങ്കാളിത്തം വിളിച്ചോതുന്നു.
പണ്ടാര അടുപ്പിൽ തയ്യാറാക്കിയ നിവേദ്യം പകർന്നു,ദേവി സന്നിധിയിലേക്ക് ആനയിച്ചു ദേവിക്ക് നിവേദിച്ച ശേഷം തിരിച്ച് പൊങ്കാലമണ്ഡപത്തിലെത്തിച്ച് ഓരോ പൊങ്കാല കലങ്ങളിലു തളിച്ച് ദേവി കടാക്ഷം ഏവർക്കും പകർന്നു നൽകിയതോടെ
ചടങ്ങുകൾക്ക് സമാപനമായി. തുടർന്ന് നടന്ന രുചികരമായ ഗുരുവായൂർ സദ്യ ഏവരുടെയും പ്രശംസക്ക് പാത്രമായി. ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രസിഡന്റ് സുനിൽനായർ, പൂജ കമ്മിറ്റി ചെയർ രാജി പിള്ള, ഉത്സവകമ്മിറ്റി ചെയർ
മഞ്ജു തമ്പി, ട്രസ്റ്റീ ചെയർ രമാ പിള്ള, മറ്റെല്ലാ ബോർഡ്‌മെമ്പേഴ്സും ട്രസ്റ്റീ മെമ്പേഴ്സും ആദ്യം മുതൽ അവസാനം വരെ സന്നിഹിതരായിരുന്നു. തുടർ വർഷങ്ങളിൽ കൂടുതൽ
തയ്യാറെടുപ്പുകളോടെ അതിഗംഭീരമായി പൊങ്കാല ആഘോഷിക്കുവാനും കൂടുതൽ ആളിലുകളിലേക്ക്പൊങ്കാലയുടെ മഹിമ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ
കാലേക്കൂട്ടി ആരംഭിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Houston Guruvayurappan Temple Ponkala