
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ. രാവിലെ 10 മണിക്കും ഉച്ചയ്ക്കു രണ്ട് മണിക്കും നടക്കുന്ന മീറ്റിങുകൾ പ്രാർഥന മീറ്റിങ്ങുകളും ബൈബിൾ പഠനങ്ങളുമാണ്. വൈകീട്ട് ഏഴ് മണിക്കു നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ ഗ്ലാഡ്‍സൺ വറുഗീൻ, ഡോ. വിൽസൺ വർക്കി, ഡോ. സാമ്പൂ വറുഗീസ്, ഡോ. മാത്യൂ ജോർജ് എന്നിവർ വചനസന്ദേശം അറിയിക്കും. ജൂൺ ഒമ്പത് മുതൽ 13 വരെ ടെസ്റ്റീനി സെട്രലിലും ജൂൺ 14, 15 എന്നീ തീയതികളിൽ യുവജനങ്ങൾക്കായുള്ള മീറ്റിങ്ങുകളിൽ പാസ്റ്റർ ഗ്ലെൻ ബെഡസ്ക്കീയും പ്രസംഗിക്കുന്നു.