
യെമന്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവറിനുനേരെ ദിവസങ്ങള്‍ക്കുള്ളിൽ തങ്ങൾ രണ്ടാമതും ആക്രമണം അഴിച്ചുവിട്ടതായി ഹൂതി വിമതര്‍. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും മറ്റൊരു അമേരിക്കന്‍ യുദ്ധക്കപ്പലിനെയും ലക്ഷ്യംവച്ചിട്ടുണ്ടെന്നും ഹൂതി വിമതരുടെ വക്താവ് യഹാ സാരീ അവകാശപ്പെട്ടു.
അതേസമയം, ഹൂതി വിമതരുടെ അവകാശവാദത്തെ തള്ളി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തി. ഹൂതി ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്നും യുദ്ധക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ ഇല്ലെന്നുമാണ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്.
അതിനിടെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്ന യുദ്ധക്കപ്പല്‍ യുഎസ്എസ് ഐസന്‍ഹോവര്‍ സൗദി അറേബ്യയിലെ ജിദ്ദ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.












