യുഎസിൽ മകന്റെ ബിരുദ ദാനച്ചടങ്ങിൽ പങ്കെടുത്ത് ഹൃത്വിക് റോഷനും സുസേൻ ഖാനും

ന്യൂഡൽഹി: മകൻ ഹ്രേഹാൻ്റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത് ബോളിവുഡ് താരം ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസേൻ ഖാനും. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സുസേൻ ഖാൻ ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. യുഎസിലെ ബെർക്‌ലീ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നാണ് ഹ്രേഹാൻ ബിരുദം നേടിയത്.

വീഡിയോയിൽ, ഹ്രേഹാൻ പച്ച വസ്ത്രം ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ കയറുന്നതിനു മുൻപ്, ഹ്രേഹാൻ്റെ ഇളയ സഹോദരൻ ഹൃദാൻ ജ്യേഷ്ഠന് പൂമാല നൽകി ആശംസിക്കുന്നത് കാണാം. സഹോദരങ്ങൾ ഒന്നിച്ച് ഫോട്ടോയെടുത്തതിന് ശേഷം, ഹ്രേഹാൻ സ്റ്റേജിലേക്ക് പോയി തൻ്റെ സഹപാഠികൾക്കൊപ്പം നിൽക്കുന്നു. സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം, സുസേനും ഹൃത്വിക്കിനും ഒപ്പം നിന്നുള്ള ഹ്രേഹാന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2000-ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സുസേൻ ഖാൻന്റേ വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.

More Stories from this section

family-dental
witywide