
പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് മഹോത്സവം നാളെ. മകരവിളക്കിനോടനുബന്ധിച്ച്
ശബരിമലയില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ ഭക്തജന പ്രവാഹം കൂടുന്നതല്ലാതെ കുറയുന്നില്ല. തീര്‍ത്ഥാടകരുടെ നീണ്ട നിര ശരംകുത്തിയും പിന്നിടുന്നു.
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്നത് ആയിരങ്ങളാണ്. മകരവിളക്ക് ദിവസം തീര്‍ത്ഥാടകരെ രാവിലെ 11.30 ന് ശേഷം മല ചവിട്ടാന്‍ അനുവദിക്കില്ല.
ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ഭക്തര്‍ സന്നിധാനത്തും, പരിസര പ്രദേശങ്ങളിലുമായി മകരവിളക്ക് ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Tags:












