തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ വൻ തീപിടിത്തം. നരുവാമൂട് അമ്മാനൂർ കോണത്ത് തടി കച്ചവട സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൽ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അമ്മാനൂർക്കോണം വിജയനെന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തടി കച്ചവട സ്ഥാപനം. അപകടം നടക്കുന്ന സമയത്ത് സ്ഥാപനത്തിൽ തൊഴിലാളികൾ ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
Huge fire broke out in Naruvamoot Thiruvananthapuram