
കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ടു പുറത്തുവന്നതോടെ മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഈ കേസ് പരിഗണിക്കും.