ഭര്‍ത്താവും 14കാരിയായ ഭാര്യയും പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു; ബിഹാറില്‍ പൊലീസ് സ്റ്റേഷന് തീയിട്ട് ഗ്രാമവാസികള്‍

പാറ്റ്‌ന: ബിഹാറിലെ അരാരിയ ജില്ലയിലെ താരാബാരി ഗ്രാമത്തില്‍ ഒരു പുരുഷനും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തുവെന്ന് ആരോപിച്ച് രോഷാകുലരായ ഗ്രാമവാസികള്‍ പോലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ക്കുകയും തീ വെക്കുകയും ചെയ്തു.

ഭാര്യയുടെ മരണത്തിന് ശേഷം രണ്ട് ദിവസം മുമ്പ് ഇയാള്‍ 14 വയസ്സുള്ള ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായം 18 ആയതിനാല്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വെച്ച് ഇരുവരുെ മരിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പോലീസ് ലോക്കപ്പിന്റെ ഒരു സിസിടിവി വീഡിയോയില്‍, ഒരാള്‍ ലോക്കപ്പ് വാതില്‍ തുറന്ന് കയറുന്നതും തുണികൊണ്ട് തൂങ്ങിമരിക്കുന്നതും കാണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരുടെയും മരണവാര്‍ത്ത പ്രദേശവാസികള്‍ അറിഞ്ഞതോടെ രോഷാകുലരായ ഗ്രാമവാസികള്‍ താരാബാരി പോലീസ് സ്റ്റേഷന്‍ വളയുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പിന്നീട് തീയിട്ട് പൊലീസ് സ്റ്റേഷന് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രോഷാകുലരായ ഗ്രാമവാസികള്‍ പ്രതിഷേധം തുടരുകയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മര്‍ദനമേറ്റ് പോലീസിന്റെ അനാസ്ഥ മൂലമാണ് ദമ്പതികള്‍ കസ്റ്റഡിയില്‍ മരിച്ചതെന്ന നാട്ടുകാരുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

More Stories from this section

dental-431-x-127
witywide