കുടുംബവഴക്ക്; ഭാര്യയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

പാലക്കാട്: പാലക്കാട് കോട്ടായിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. 65വയസ്സുകാരിയാണ് വേശുക്കുട്ടി. കൊലപാതകത്തില്‍ ഇവരുടെ ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide