കുടുംബ കലഹം, നിലമ്പൂരിൽ മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്നു; ശേഷം ഭ‍ർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം: നിലമ്പൂരിൽ മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നിലമ്പൂർ മമ്പാട് പുള്ളിപ്പാടത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ സ്വദേശി ഷാജി (43) ആണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ കലഹത്തെ തുടർന്ന് മക്കളുടെ കൺമുന്നിൽ വച്ചാണ് ഷാജി ഭാര്യയായ നിഷാമോളെ കൊലപ്പെടുത്തിയത്. വിദ്യാർഥികളായ മക്കൾ ഷാൻഷാജി, നേഹ, ഹെനൻ, ഹെന്ന എന്നിവരുടെ മുന്നിൽവച്ച് ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്.

husband kills wife in nilambur

Also Read

More Stories from this section

family-dental
witywide