ഹൈദരാബാദ് പ‍ൊലീസ് കോഴിക്കോടെത്തി എൽഡിഎഫ് കൗൺസിലറെ പിടികൂടി, കാരണം 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ തട്ടിപ്പ്

കോഴിക്കോട്: ഹൈദരാബാദിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസ് കോഴിക്കോടെത്തിയാണ് കൊടുവള്ളി കൗൺസിലർ അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലാണ് ഉനൈസിനെ അറസ്റ്റ് ചെയ്തതെന്ന് ഹൈദരാബാദ് പ‍ൊലീസ് അറിയിച്ചു. കൊടുവള്ളി നഗരസഭ 12 -ാം വാർഡിലെ കൗൺസിലറായ നാഷണൽ സെകുലർ കോൺഫറൻസ് അംഗമാണ് അഹമ്മദ്‌ ഉനൈസ്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് ഹൈദരാബാദ് പ‍ൊലീസ് ഉനൈസിനെ അറസ്റ്റ് ചെയ്തത്.

hyderabad police arrested kozhikode ldf councillor crypto currency fraud case

More Stories from this section

family-dental
witywide