കമല ഹാരിസിനോട് തനിക്കത്ര ബഹുമാനമൊന്നും ഇല്ലെന്ന് ട്രംപ്; ‘അവരെ വ്യക്തിപരമായി ആക്രമിക്കാൻ എനിക്ക് അർഹതയുണ്ട്’

വാഷിംഗ്ടൺ: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനോട് തനിക്ക് കടുത്ത ദേഷ്യമുണ്ടെന്നും തൻ്റെ ഡെമോക്രാറ്റിക് എതിരാളി വ്യക്തിപരമായ ആക്രമണങ്ങൾക്ക് അർഹയാണെന്നും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.

“എനിക്ക് അവരോട് വലിയ ബഹുമാനമില്ല. അവരുടെ ബുദ്ധിശക്തിയോടും എനിക്ക് വലിയ ബഹുമാനമില്ല. അവർ ഒരു മോശം പ്രസിഡൻ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു. നമ്മൾ വിജയിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടാതെ വ്യക്തിപരമായ ആക്രമണങ്ങൾ, അത് നല്ലതോ ചീത്തയോ ആകട്ടെ… അവർ തീർച്ചയായും എന്നെ വ്യക്തിപരമായി ആക്രമിക്കും,” ട്രംപ് ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലുള്ള തൻ്റെ ഗോൾഫ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കറുത്ത വർഗക്കാരിയായ ആദ്യ വനിതയായ കമല ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തരുതെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.

“വ്യക്തിപരമായ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞാൽ, അവർ ഈ രാജ്യത്തോട് ചെയ്ത പലകാര്യങ്ങളുടെയും പേരിൽ എനിക്ക് അവരോട് വളരെ ദേഷ്യമുണ്ട്. അവർ എനിക്കും മറ്റുള്ളവർക്കുമെതിരെ നീതിന്യായ വ്യവസ്ഥയെ ആയുധമാക്കിയതിൽ എനിക്ക് ദേഷ്യമുണ്ട്. എനിക്ക് വ്യക്തിപരമായി അവരെ ആക്രമിക്കാൻ അർഹതയുണ്ടെന്ന് കരുതുന്നു,” അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide