
വാഷിങ്ടൻ: സംവാദത്തിലെ മോശം പ്രകടനത്തെ ന്യായീകരിച്ച് ജോ ബൈഡൻ. തന്റെ യാത്ര അസുഖകരമായിരുന്നുവെന്നും ക്ഷീണത്താൽ വേദിയിൽ ഉറങ്ങിപ്പോയെന്നും ബൈഡൻ പറഞ്ഞു. സംവാദത്തിന് മുമ്പ് രണ്ട് തവണ ലോകം പര്യടനത്തിലായിരുന്നതിനാൽ ക്ഷീണിതനായിരുന്നു. ഞാൻ എൻ്റെ സ്റ്റാഫിനെ ശ്രദ്ധിച്ചില്ല. സ്റ്റേജിൽ ഉറങ്ങിപ്പോകുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വ്യാപകമായ ചർച്ച ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.
സംവാദത്തിന് രണ്ടാഴ്ച മുമ്പാണ് ബൈഡൻ അവസാനമായി യാത്ര നടത്തിയത്. ജൂൺ 15 ന് മടങ്ങിയെത്തി. ജൂൺ 27നായിരുന്നു സംവാദം. ടെക്‌സാസിൽ നിന്നുള്ള ഒരു കോൺഗ്രസ് അംഗം സംവാദത്തിന് പിന്നാലെ ബൈഡൻ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. സംവാദ ദിവസം ബൈഡന് ജലദോഷമായിരുന്നുവെന്ന് വൈറ്റ് ഹൗസ് അധികൃതർ നേരത്തെ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ ഒരു അസുഖവും പരാമർശിച്ചില്ല. ചർച്ചയ്ക്കിടെ അദ്ദേഹം മരുന്നുകൾ കഴിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് നേരത്തെ പറഞ്ഞിരുന്നു.
I Was almost slept while debate, Joe Biden clarify















