‘ഉടന്‍ വിവാഹം കഴിക്കേണ്ടിവരും’; റായ്ബറേലിയിലെ വോട്ടര്‍മാരുടെ ചോദ്യത്തോട് പ്രതികരിച്ച് രാഹുല്‍

റായ്ബറേലി: താൻ ഉടൻ വിവാഹിതനാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.

ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുയർന്നെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് എന്താണ് ചോദ്യമെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. എന്ന് വിവാഹിതനാകും എന്ന ചോദ്യമാണ് വന്നതെന്ന് മനസിലായപ്പോള്‍ രാഹുൽ ചെറുതായൊന്നു പുഞ്ചിരിച്ചു. പിന്നീട് മറുപടിയായി, ‘എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നു പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.

More Stories from this section

family-dental
witywide