ഛത്തീസ്ഗഡില്‍ ഐഇഡി സ്‌ഫോടനം : രണ്ട് സൈനികര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ച പട്രോളിംഗ് നടത്തുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് പൊട്ടിത്തെറിച്ചത്. ഐജി ബസ്തര്‍ പി. സുന്ദര്‍രാജ് പറയുന്നതനുസരിച്ച് നക്‌സലുകള്‍ പട്രോളിംഗ് സംഘത്തെ ആക്രമിക്കുകയും ഐഇഡി സ്‌ഫോടനം നടത്തുകയുമായിരുന്നു.

അതേസമയം, ദന്തേവാഡ-നാരായണപൂര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അബുജ്മദ് വനത്തില്‍ അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ 38 നക്സലുകളെങ്കിലും കൊല്ലപ്പെട്ടതായി ഛത്തീസ്ഗഢിലെ ദന്തേവാഡ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊല്ലപ്പെട്ട 38 നക്‌സലുകളേയും തിരിച്ചറിഞ്ഞതായും 29 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide