
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിച്ചാല്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിന് അടച്ചുപൂട്ടല്‍ നേരിടേണ്ടിവരുമെന്ന് ഉടമ ഇലോണ്‍ മസ്‌ക്. ദി ജോ റോഗന്‍ പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട മസ്‌ക്, സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് പോലുള്ള സംഘടനകളുടെ സ്വാധീനത്തില്‍, തീവ്രമായ പരസ്യ ബഹിഷ്‌കരണത്തിലൂടെ എക്‌സിന് കമലാ ഹാരിസ് ഭരണകൂടം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
ഹാരിസ് തിരഞ്ഞെടുക്കപ്പെടുന്നത് എക്സിന്റെ പരസ്യ ബന്ധങ്ങളെ കൂടുതല്‍ വഷളാക്കുമെന്നാണ് മസ്‌ക് ഇപ്പോള്‍ വാദിക്കുന്നത്.
”കമല വിജയിച്ചാല്‍, ബഹിഷ്‌കരണം ശക്തമാകുന്നത് നമുക്ക് കാണാം. കൂടാതെ അവ അടച്ചുപൂട്ടുകയും ചെയ്യും. കമലയുടെ പൊതുഭരണം എക്സിനെ നിലനില്‍ക്കാന്‍ അനുവദിക്കാന്‍ ഒരു വഴിയുമില്ല”- മസ്‌കിന്റെ അഭിപ്രായം ഇങ്ങനെ.
പോഡ്കാസ്റ്റിനിടെ മറ്റൊരു ഘട്ടത്തില്‍, ”ഈ തിരഞ്ഞെടുപ്പില്‍ കമല വിജയിച്ചാല്‍, സ്വിംഗ് സ്റ്റേറ്റുകളെ തിരിക്കാന്‍ നിയമവിരുദ്ധരെ നിയമവിധേയമാക്കുമെന്നും എല്ലായിടത്തും കാലിഫോര്‍ണിയ പോലെയാകുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പില്‍ ട്രംപിലേക്ക് കൂടുതല്‍ വോട്ടര്‍മാരുടെ ശ്രദ്ധതിരിക്കാനും കമലയെ തള്ളിപ്പറയാനുമുള്ള അവസരമായും മസ്‌കിന്റെ വാക്കുകളെ വിലയിരുത്തുന്നവരുമുണ്ട്.