മുന്നറിയിപ്പ് അവഗണിച്ച്, ശക്തമായ റഫ ഓപ്പറേഷനുമായി ഇസ്രായേല്‍ മുന്നോട്ട്

ന്യൂഡല്‍ഹി: റഫ ആക്രമണത്തിന്റെ പേരില്‍ ഇസ്രയേല്‍ പഴി കേള്‍ക്കുമ്പോഴും അമേരിക്ക അടക്കമുള്ള സഖ്യകക്ഷികളുടെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും റഫയില്‍ ഇസ്രയേല്‍ മുന്നോട്ട് തന്നെ. ജനത്തിരക്കേറിയ ഗാസയിലെ തെക്കന്‍ നഗരത്തിലേക്ക് സൈന്യത്തെ അയക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നപ്പോഴും, യുദ്ധബാധിതമായ ഗാസയിലെ റഫയില്‍ ‘ശക്തമായ’ ഓപ്പറേഷന്‍ നടത്തുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.

ഒരു ദശലക്ഷത്തിലധികം ഫലസ്തീനികള്‍ ഉണ്ടെന്ന് കണക്കുകൂട്ടുന്ന റഫയിലേക്ക് കടന്നുകയറ്റത്തിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ സൈന്യത്തോട് ഉത്തരവിട്ടിരുന്നു. സമ്പൂര്‍ണ്ണ വിജയം വരെ ഞങ്ങള്‍ പോരാടും, സാധാരണക്കാരെ യുദ്ധമേഖലകള്‍ വിട്ടുപോകാന്‍ അനുവദിച്ചതിന് ശേഷം റഫയിലെ ആക്രമണം ശക്തമാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പ്രതിജ്ഞ വന്നത്. അതേസമയം, ഇസ്രായേലും ലെബനന്റെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള മാരകമായ ആക്രമണങ്ങള്‍ കൂടുതല്‍ ഭയം ജനിപ്പിക്കുന്നുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര സൈനിക ആക്രമണത്തില്‍ ഇതുവരെ 28,576 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്.

More Stories from this section

family-dental
witywide