അസുഖബാധിതനായി ചികിത്സയിലാണ്, അറസ്റ്റ് തടയണം : രഞ്ജിത്ത് ഹൈക്കോടതില്‍

കൊച്ചി: ബംഗാളി നടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച പരാതിയെത്തുടര്‍ന്നുണ്ടായ ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്. മുന്‍കൂര്‍ ജാമ്യത്തിനായാണ് ഹര്‍ജി നല്‍കിയത്. താന്‍ അസുഖബാധിതനായി ചികിത്സയിലാണെന്നും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.

രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഏറെ വിവാദമായ വെളിപ്പെടുത്തല്‍ വന്നതോടെ, സിനിമയില്‍ അവസരം നല്‍കാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു. ഇതേ വിശദീകരണം രഞ്ജിത്ത് നേരത്തെയും നല്‍കിയിരുന്നു.

More Stories from this section

family-dental
witywide