പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫ് ഇമിത്യാസ് ഖുറേഷി വിടപറഞ്ഞു

ന്യൂഡല്‍ഹി: പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇമിത്യാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു.

ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 1931-ല്‍ ലഖ്നൗവിലെ പാചകക്കാരുടെ കുടുംബത്തില്‍ ജനിച്ച ഷെഫ് ഖുറേഷി, ദം പുഖ്ത് പാചകരീതിയെ പുനരുജ്ജീവിപ്പിച്ചതിലും പ്രശംസ പിടിച്ചുപറ്റി.

അതേസമയം, ഷെഫ് ഖുറേഷിയുടെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. സെലിബ്രിറ്റി ഷെഫുമാരായ കുനാല്‍ കപൂറും രണ്‍വീര്‍ ബ്രാറും അനുശോചന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.

1979ല്‍ ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലില്‍ ചേര്‍ന്നത്. 2016ല്‍, പാചക കലയിലെ അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി, അങ്ങനെ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഷെഫ് ആയി ഇംത്യാസ് മാറി.

ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആതിധേയത്വം വഹിച്ച നിരവധി ഔദ്യോഗികവിരുന്നുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide