റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി ആർട്ടിലറി റെജിമെൻ്റിലെ വനിതാ സൈനിക ഓഫിസർമാർ പങ്കെടുക്കും

ഏതാനും മണിക്കൂറുകൾക്ക് അപ്പുറം ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരേഡിൽ ഇന്ത്യയുടെ പ്രൌഡ ഗംഭീരമായ പീരങ്കിപ്പടയിൽ ഇത്തവണ വനിത പട്ടാള ഓഫിസർമാർ അണിനിരക്കും. കർത്തവ്യ പഥിൽ ഇന്ത്യയുടെ സൈനിക ആയുധങ്ങളുടെ വൈപുല്യവും ശക്തിയും ലോകത്തിനു മുന്നിൽ വിളംബരം ചെയ്യുന്നത് ഈ വനിതകളായിരിക്കും. ആർട്ടിലറി റജിമെന്റിലേക്ക് വനിതകളെ പ്രവേശിപ്പിച്ചത് ഈയിടയാണ്. ടാങ്കും പീരങ്കിയും പോലുള്ള അതിഭാര ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെ വലിയ കായിക ബലം കൂടി ആവശ്യമുണ്ട് ഇവിടെ ജോലി ചെയ്യാൻ.

ആത്മനിർഭരത് ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക ഉപകരണങ്ങളായിരിക്കും ഇത്തവണ പ്രദർശിപ്പിക്കുക. ആർട്ടിലറി റെജിമെന്റിൽ നിന്നുള്ള പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റവും സ്വാതി വെപൺ ലൊക്കേറ്റിങ് റഡാറും വനിത ഓഫിസർമാർ പ്രദർശിപ്പിക്കും. ആർട്ടിലറി റെജിമെന്റിലെ നാല് വനിതകൾ പരേഡിന്റെ ഭാഗമാകുമെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ വർഷം രണ്ട് ബാച്ചുകളിലായി സ്ത്രീകളെ ആർട്ടിലറി റെജിമെന്റിലേക്ക് ഓഫിസർമാരായി നിയോഗിച്ചിരുന്നു. റെജിമെന്റിൽ ആകെ 10 വനിതാ ഓഫിസർമാരാണുള്ളത്.

ഡൽഹി ഏരിയ കമാൻഡിംഗ് ജനറൽ ഓഫിസർ ലഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാറാണ് റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകുന്നത്. മേജർ ജനറൽ സുമിത് മേത്തയായിരിക്കും ഡെപ്യൂട്ടി കമാൻഡർ.

ടി90 ടാങ്കുകൾ, നാഗ് മിസൈൽ സംവിധാനം, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ എന്നിവയും സ്പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിൾ, വെഹിക്കിൾ മൗണ്ടഡ് ഇന്ത്യൻ മോർട്ടാർ സിസ്റ്റം, ക്വിക്ക് റിയാക്ഷൻ വെഹിക്കിൾ തുടങ്ങിയ പുതുതലമുറ വാഹനങ്ങളും പരേഡിന്റെ ഭാഗമാകുമെന്ന് സൈന്യം അറിയിച്ചു.

In a first women army officers from artillery regiment to be part of Republic Day parade

Also Read

More Stories from this section

family-dental
witywide