
വാഷിംഗ്ടണ്‍: യുഎസ് നഗരമായ ഡാളസിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വെള്ളിയാഴ്ച വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായി. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന് നേരെയാണ് വെടിവയ്പുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
‘ഡാലസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക്ഓഫ് ചെയ്യുന്നതിനിടെയാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 2494 ന്റെ കോക്ക്പിറ്റിന് സമീപം വെടിയേറ്റത്. തുടര്‍ന്ന് വിമാനം തിരികെ ഗേറ്റിലേക്ക് മടങ്ങുകയും അവിടെ യാത്രക്കാരെ തിരിച്ചിറക്കുകയും ചെയ്തു, വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8:30 ഓടെയാണ് സംഭവം നടന്നത്. ടെക്‌സസിലെ ഡാളസില്‍ നിന്ന് ഇന്ത്യാനയിലെ ഇന്‍ഡ്യാനപൊളിസിലേക്ക് പുറപ്പെട്ട വിമാനത്തിനുനേരെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.