
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടിനെ നടുക്കിയ അരും കൊല. ലഹരിക്കടിമയായ മകന്‍ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
60 വയസുകാരിയായ നളിനിയെ ആണ് മകന്‍ തീകൊളുത്തി കൊന്നത്. മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. കൂടാതെ, ഇയാള്‍ മുമ്പ് പോക്‌സോ കേസില്‍ പ്രതി ആയിട്ടുണ്ട്.