മാധ്യമ രംഗത്തോടുള്ള യുവതലമുറയുടെ താല്പര്യം നഷ്ടമാകുന്നുവെന്ന് അനില്‍ അടൂര്‍; ഇന്ത്യ പ്രസ് ക്ളബ് ഹൂസ്റ്റൺ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ആവേശമായി

അനില്‍ ആറന്മുള

ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ലോകത്താകെയുള്ള മാധ്യമ രംഗം നേരിടുന്ന വെല്ലുവിളിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍ സംസാരിച്ചത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയാത്ത അപകടകരമായ കാലമാണ് ഇതെന്ന് അനില്‍ അടൂര്‍ പറഞ്ഞു. അതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണം. മാധ്യമ രംഗത്തേക്കുള്ള യുവതലമുറയുടെ കടന്നുവരും വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. യുവതലമുറക്ക് മാധ്യമ ലോകത്തോട് താല്പര്യം നഷ്ടമാകുന്നു എന്നത് ഗൗരവമായ വിഷയമാണെന്നും ആഴത്തില്‍ ഇവ പരിശോധിക്കപ്പെടേണ്ടതാണെന്നും അനില്‍ അടൂര്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാഫോര്‍ഡില്‍ സംഘടിപ്പിച്ച ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

ആള്‍ബലം കൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും ഒന്നാംനിരയില്‍ നില്‍ക്കുന്ന ചാപ്റ്ററായി ഹൂസ്റ്റണ്‍ മാറിയിരിക്കുന്നുവെന്ന് ഇന്ത്യ പ്രസ് ക്ളബ് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ പറ‍ഞ്ഞു. അഭിമാന നിമിഷമെന്നായിരുന്നു നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞത്.

അനില്‍ അടൂര്‍ ഉള്‍പ്പടെയുള്ള അതിഥികളെ നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള ചടങ്ങിന് പരിചയപ്പെടുത്തി. ചാപ്റ്റര്‍ പ്രസിഡന്റ് സൈമണ്‍ വാളച്ചേരില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു മുണ്ടക്കല്‍, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സണ്ണി കാരിക്കല്‍, നേര്‍ക്കാഴ്ച പേട്രണ്‍ മെമ്പര്‍ ജോസഫ് മില്ലില്‍, ചാപ്റ്റര്‍ ട്രഷറര്‍ അജു വാരിക്കാട്, ജീമോന്‍ റാന്നി, ജോര്‍ജ് തെക്കേമല, ജിജു കുളങ്ങര, ഫിന്നി രാജു, ജോണ്‍ വര്‍ഗീസ്, ജോര്‍ജ് പോള്‍, സുബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സജി പുല്ലാട് എഴുതി സംഗീത നല്‍കിയ സംഗീതം റെയ്ന സുനില്‍ എം.പി ചടങ്ങില്‍ ആലപിച്ചത് ശ്രദ്ധേയമായി. ജോയി തുമ്പമണ്ണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ചാപ്റ്റര്‍ സെക്രട്ടറി മോട്ടി മാത്യു നന്ദി പറഞ്ഞു. 

Inauguration of India press club North America Huston chapter

More Stories from this section

family-dental
witywide