
ആദായനികുതി അടയ്ക്കാന്‍ 45 ദിവസം വൈകിയതിന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍. 210 കോടി രൂപ ആദായനികുതി വകുപ്പ് പിഴ ചുമത്തിയെന്നും അജയ് മാക്കന്‍ ആരോപിച്ചു. നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 2018-19ലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനാലാണ് ആദായനികുതി വകുപ്പ് നടപടി. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്ന് അജയ് മാക്കന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആവശ്യത്തിനായ നല്‍കിയ ചെക്കുകള്‍ ബാങ്ക് സ്വീകരിക്കാതെ വന്നപ്പോഴാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കണ്ടെത്തിയത്.
#WATCH | Congress Treasurer Ajay Maken says "We got information yesterday that banks are not honouring the cheque we are issuing. On further investigation, we got to know that the Youth Congress bank accounts have been frozen. The accounts of the Congress party have also been… pic.twitter.com/JsZL1FEy9d
— ANI (@ANI) February 16, 2024
ലോക്‌സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനപ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നീചമായ പ്രവൃത്തിയാണ് നടക്കുന്നത്. ജനാധിപത്യത്തിലെ കറുത്തദിനമാണിതെന്നും അജയ് മാക്കാന്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.
ദൈനംദിന ചെലവുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയെ മാത്രമല്ല, പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. ഇതു കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് ബോണ്ട് വഴി ലഭിച്ച പണമല്ല, ജനങ്ങള്‍ നല്‍കിയ പണമാണ്. തിരഞ്ഞെടുപ്പിനു ആഴ്ചകള്‍ മുന്‍പ് ഇത്തരത്തിലുള്ള നടപടിലിലൂടെ എന്താണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അജയ് മാക്കന്‍ ചോദിച്ചു.
Income Tax department has frozen bank accounts of Congress, Youth Congress