
ബെനോനി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെ തനിയാവർത്തനം പോലെ അണ്ടർ 19 ലോകകപ്പ് കലാശപ്പോരാട്ടത്തിലും ഇന്ത്യക്ക് പരാജയം. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ കിരീടത്തിൽ മുത്തമിട്ടു. 79 റൺസ് വിജയവുമായാണ് ഓസീസ് കൗമാരനിര കപ്പുയർത്തിയത്. ഓസ്ട്രേലിയയുടെ നാലാം കിരീട നേട്ടമാണിത്. അണ്ടർ 19 ലോകകപ്പിൽ അഞ്ചുതവണ കിരീടം നേടിയ ഖ്യാതിയുമായി, കളിച്ച മത്സരങ്ങളെല്ലാം ആധികാരികമായി ജയിച്ചെത്തിയ ഇന്ത്യൻ ബാറ്റിങ് നിര കലാശക്കളിയിൽ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ ഉദയ് സഹ്റാൻ, മുഷീർ ഖാൻ, സച്ചിൻ ദാസ് എന്നിവരെല്ലാം എളുപ്പം മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കലാശപ്പോരില്‍ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174ന് പുറത്തായി. ഇത് നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. നേരത്തെ 1988, 2002, 2010 വർഷങ്ങളിലായിരുന്നു നേട്ടം. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിലന്നത്. നായകന്‍ ഉദയ് സഹരാന്‍ (8), മുഷീർ ഖാന്‍ (22), സച്ചിന്‍ ധാസ് (9) എന്നിവർ നിർണായക മത്സരത്തില്‍ തലകുനിച്ച് മടങ്ങി. അല്‍പ്പമെങ്കിലും ചെറുത്തുനിന്നത് ഓപ്പണർ ആദർശ് സിങ് മാത്രമായിരുന്നു. 47 റണ്‍സാണ് താരം നേടിയത്. വിക്കറ്റുകള്‍ പൊഴിയുമ്പോഴും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനൊ ഓസീസ് പേസ് നിരയെ അതിജീവിക്കാനൊ സാധിച്ചില്ല എന്നതാണ് കൗമാരപ്പടയ്ക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കായി റാഫ് മക്മില്ലനും മഹലി ബിയേഡ്മാനും മൂന്ന് വിക്കറ്റ് വീതം നേടി.
ind vs aus u19 World Cup 2024 Final Live news Australia crush India by 79 runs