ബിജെപിക്ക് വേണ്ടി മോദിയുടെ ‘മാച്ച് ഫിക്സിംഗ്’, ഒറ്റക്കല്ല, ഒപ്പം കോടിപതികളും, കടന്നാക്രമിച്ച് രാഹുൽ; ഒപ്പം ഖർഗെയും പ്രതിപക്ഷ നേതാക്കളും

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണി ദില്ലിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദി മാച്ച് ഫിക്സിംഗ് നടത്തുകയാണ്. ബി ജെ പിക്ക് 400 സീറ്റ് നേടാനായാണ് മോദിയുടെ ഈ മാച്ച് ഫിക്സിംഗ്. മോദി ഒറ്റക്കല്ലെന്നും രാജ്യത്തെ കോടിപതികൾ കൂട്ടിനുണ്ടെന്നും രാഹുൽ പറഞ്ഞു. ഇവർ തമ്മില്‍ തെരഞ്ഞെടുപ്പ് ജയത്തിനായി ഒത്തുകളി നടത്തുകയാണ്. ഇ വി എം, ഒത്തുകളി, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയില്ലെങ്കിൽ ബിജെപിയുടെ അവസ്ഥ തെരഞ്ഞെടുപ്പിൽ ദയനീയമാകുമന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. ഇതെല്ലാം മോദി ഒറ്റയ്ക്കല്ല ചെയ്യുന്നത്. രാജ്യത്തെ ചില മുതലാളിമാരും മോദിയോടൊപ്പമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഇതോടെ താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. എങ്കിലും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മുന്നേറ്റം നടത്തും. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പ്രതിപക്ഷ നേതാക്കളും മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. മൂവായിരത്തി അഞ്ഞൂറിലധികം കോടിയാണ് കോൺഗ്രസിന് ഇൻകം ടാക്സ് ബാധ്യതയായി കുറിച്ചിരിക്കുന്നത്. കോൺഗ്രസിനെ തെരഞ്ഞെടുപ്പ് കാലത്ത് വരിഞ്ഞുമുറുക്കാൻ വേണ്ടിയാണിത് ചെയ്തിരിക്കുന്നത്. എൻ ഡി എ സഖ്യത്തിലാകുന്നോ ജയിൽവേണോയെന്നാണ് മോദി സർക്കാർ ചോദിക്കുന്നത്. പക്ഷേ കോൺഗ്രസ് ഇത് മറികടക്കും. ജനാധിപത്യത്തെയും, ഭരണഘടനയേയും രക്ഷിക്കാനുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

INDIA Bloc Maharally LIVE Updates: Rahul Gandhi accuses PM Modi of election manipulation match fixing

More Stories from this section

dental-431-x-127
witywide