
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഇസ്കോൺ സന്യാസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതികാര നടപടിയെടുത്ത നീക്കത്തിൽ അപലപിച്ച് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾ രംഗത്ത്. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് പ്രതികരണം.
ബംഗ്ലാദേശ് സർക്കാർ നടപടിയെ അപലപിച്ച വിദേശകാര്യ മന്ത്രാലയം, മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധ പരിപാടിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ധാക്ക വിമാനത്താവളത്തിൽ വച്ചായിരുന്നു ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള ന്യൂനപക്ഷത്തിന്റെ അവകാശം നിഷേധിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പ്രഭുവിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
India condemns on Bangladesh Hindu spiritual leader chinmay Krishna das arrest