
നീണ്ട 52 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ അത് സാധിച്ചു. ഒളിമ്പിക്സ് ഹോക്കിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ. രണ്ടിനെതിരേ മൂന്നു ഗോളിന് ഇന്ത്യന്‍ ഹോക്കി ടീം 52 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ നേട്ടം കൈവരിച്ചു. ടോക്യോ ഓളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യ ഇതോടെ പാരിസിലും മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു.
1972ലെ ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയില്‍ ഓസ്ട്രേലിയയെ ചതുര്‍വാര്‍ഷിക എക്സ്ട്രാവാഗന്‍സയില്‍ പരാജയപ്പെടുത്തുന്നത്. ഇന്ത്യക്കായി അഭിഷേക്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഓസ്ട്രേലിയയ്ക്കായി തോമസ് ക്രെയ്ഗും ബ്ലെയ്ക്ക് ഗോവേഴ്സും സ്‌കോര്‍ ചെയ്തു.
ജയത്തോടെ ഇന്ത്യ (10 പോയിന്റ്, 5 മത്സരങ്ങള്‍) പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബെല്‍ജിയം പൂളില്‍ മുന്നിലും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡിനെതിരെ വിജയിച്ചും അര്‍ജന്റീനയ്ക്കെതിരെ സമനിലയും പിന്നീട് അയര്‍ലന്‍ഡിനെ തോല്‍പിച്ചുമാണ് ഇന്ത്യ ഈ നേട്ടത്തിലേക്ക് എത്തിയത്.