
അഗര്‍ത്തല: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇന്ത്യന്‍ ഓപ്പണറും രഞ്ജി ട്രോഫിയിലെ കര്‍ണാടക ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജി ട്രോഫി മത്സരത്തിന് ശേഷം അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം. വായിലും തൊണ്ടയിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടന്ന് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു. പെട്ടന്ന് അസ്വസ്ഥതയുണ്ടായതിന്റെ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Tags:














