അമേരിക്കൻ മണ്ണിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി പാക്കിസ്ഥാൻ, വിജയലക്ഷ്യം 120

ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 119 റൺസിന് പുറത്തായി. ഒന്നാമനായി ഇറങ്ങിയ രോഹിത് ശർമ്മ 12 ബോളിൽ നിന്ന് 13 റൺസ് നേടി പുറത്തായി, കോലി 3 ബോൾ നേരിട്ട് ഒരു ഫോർ മാത്രമടിച്ച് പുറത്തായി. പിന്നീട് ഇറങ്ങിയവരിൽ 31 പന്തിൽ നിന്ന് 42 റൺസ് നേടി പുറത്തായ ഋഷഭ് പന്തും 18 ബോളിൽ നിന്ന് 20 റൺസ് നേടി പുറത്തായ അക്‌സർ പട്ടേലും മാത്രമാണ് രണ്ടക്കം കടന്നത്.

കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നില്ല. പാകിസ്ഥാന്‍ നിരയില്‍ നിന്നും അസം ഖാന്‍ പുറത്തായി. ഇമദ് വസീമാണ് ടീമിലെത്തിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ബാബർ അസം(സി), ഉസ്‌മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ

More Stories from this section

family-dental
witywide