
ഷാജി രാമപുരം
ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വ, 67, (പുന്നശേരിൽ) അന്തരിച്ചു. ഇന്ന് രാവിലെ (മാർച്ച് 9നു) കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്നു.
ഡാളസ് മലയാളികൾക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ- വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പിന്റെ ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായിരുന്നു.
മക്കൾ: സിയാന, അപ്പൂസ്. മരുമകൻ: പ്രേം അയ്യർ
കൂടുതൽ വിവരങ്ങൾ പിന്നീട്.