അരവിന്ദ് കെജ്‌രിവാൾ വിഷയത്തിൽ വിയോജിപ്പ്; യുഎസ് ഡിപ്ലോമാറ്റിനെ ഇന്ത്യ വിളിച്ചു വരുത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രസ്താവനയെ തുടർന്ന് യുഎസ് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിദേശകാര്യ മന്ത്രാലയ ഓഫിസിലേക്ക് വിളിച്ചു വരുത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബെനെയാണ് ഡൽഹി സൗത്ത് ബ്ലോക്കിലുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. 40 മിനിറ്റ് അവരോട് സംസാരിച്ചിട്ടുണ്ട്.


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രസ്താവന വന്നതിനു തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച. ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവിന് “ന്യായമായതും സുതാര്യവും സമയബന്ധിതമായതുമായ നിയമ നടപടികൾ ഉറപ്പാക്കാൻ ന്യൂഡൽഹിയോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.

വിദേശകാര്യ ഉദ്യോഗസ്ഥരും ഗ്ലോറിയ ബെർബെനയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

“ഇന്ത്യയിലെ ചില നിയമ നടപടികളെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവിൻ്റെ പരാമർശങ്ങളോട് ഞങ്ങൾ ശക്തമായി വിയോജിക്കുന്നു. നയതന്ത്ര ബന്ധങ്ങളിൽ , മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങൾ തമ്മിലാകുമ്പോൾ ഈ ഉത്തരവാദിത്തം കൂടുതലുമാണ്. അത് പാലിക്കപ്പെട്ടില്ല എങ്കിൽ അത് അനാരോഗ്യകരമായ ചില കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചേക്കാം. ഇന്ത്യയുടെ നിയമ നടപടികൾ വസ്തുനിഷ്ഠവും സമയോചിതവും സ്വതന്ത്രമായ ഒരു നിമയ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അതിനെ വിമർശിക്കുന്നത് ന്യായമല്ല,”വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

India Summons US Diplomat Over Comments On Arvind Kejriwal

Also Read

More Stories from this section

family-dental
witywide