ഇനിയെന്തുവേണം മസ്കിന്, ഇന്ത്യയിലെ ഇന്റർനെറ്റ് സേവനത്തിലും അടിച്ചു കയറാം!സ്റ്റാർലിങ്കിന് അനുമതി ഉടനെന്ന് സൂചന

ഡൽഹി: ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. അനുമതി നൽകാനുള്ള പദ്ധതിക്ക് കേന്ദ്രം അന്തിമ രൂപം നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെ അനുമതി ലഭിക്കും.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ, സ്റ്റാർലിങ്ക് ഇതുവരെ കരാർ സമർപ്പിച്ചിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ലഭിച്ചശേഷം സ്പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങൾക്ക് സർക്കാർ അന്തിമരൂപം നൽകും.

ലേലമില്ലാതെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർത്തിരുന്നു. സ്പെക്ട്രം ലേലത്തിലൂടെ ജിയോയും എയർടെലും ഒന്നര ലക്ഷം കോടി രൂപയാണ് 2022ൽ കേന്ദ്ര സർക്കാരിനു നൽകിയത്. ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ വൻ നഷ്ടമാവുമെന്നാണ് ഇന്ത്യൻ കമ്പനികളുടെ വാദം.

More Stories from this section

family-dental
witywide