
ന്യൂഡല്‍ഹി: നാളെ രാജ്യം മൂന്നാ ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. മൂന്നാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങള്‍ അവരുടെ തിരഞ്ഞെടുപ്പ് അവകാശങ്ങള്‍ വിനിയോഗിക്കും.
മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലം രണ്ടാം ഘട്ടത്തിനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. ഗോവയിലെ രണ്ട് മണ്ഡലങ്ങള്‍ക്കൊപ്പം മോദിയുടെ ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. കര്‍ണാടകയിലെ ബാക്കിയുള്ള 14 മണ്ഡലങ്ങളും നാളെ ബൂത്തിലേക്ക് കുതിക്കും.
ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട വോട്ടെടുപ്പോട് കൂടി 284 സീറ്റുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും. 543-ല്‍ബാക്കി 259 സീറ്റുകളില്‍ അടുത്ത നാലുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും.















