ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ തരംഗമെന്ന് ഇന്ത്യ ടുഡേ സർവേ: കേരളത്തിൽ 18 സീറ്റ് യുഡിഎഫിന്, യുപിയിൽ 80ൽ 72 ബിജെപിക്ക്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന് പ്രവചനം. 2019ലെ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സർവേ ഫലം.

കേരളത്തിൽ ആകെ 20 ലോക്‌സഭാ സീറ്റുകളിൽ യുഡിഎഫിന് 18 സീറ്റുകൾ ലഭിച്ചേക്കുമെന്ന് മൂഡ് ഓഫ് ദി നേഷൻ സർവേ പറയുന്നു. അതേസമയം എൽഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങിയേക്കും., 16.5 ശതമാനം വോട്ടുകൾ ബിജെപിക്കും 45.7 ശതമാനം കോൺഗ്രസ് സഖ്യത്തിനും 32.3 ശതമാനം ഇടത് സഖ്യത്തിനും 5.5 ശതമാനം മറ്റുള്ളവർക്കും ലഭിക്കും. 

 ഇന്ത്യ ടുഡേ-സി വോട്ടർ സംഘം 543 ലോക്‌സഭാ സീറ്റുകളിൽ നിന്ന് 1,49,092 അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ സർവേയിൽ യുപിയിലെ കണക്കുകളാണ് ആദ്യം പുറത്തുവന്നത്. ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ യുപിയിൽ ബിജെപിക്ക് വൻ നേട്ടമാണ് ലഭിക്കുകയെന്ന് സർവ്വേ വ്യക്തമാക്കുന്നു. 80 ൽ 72 സീറ്റും ബിജെപി നേടുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.

2019ൽ യുപിയിൽ ബിജെപിക്ക് 49.97 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ ബിജെപി 52.1 ശതമാനം വോട്ടുകൾ നേടാനാകും. അതായത് വോട്ടുകൾ 2.13 ശതമാനം വർദ്ധിച്ചേക്കാം. ഇതോടൊപ്പം എൻഡിഎയുടെ എട്ട് സീറ്റുകളും വർദ്ധിക്കമെന്നുള്ള പ്രതീക്ഷയുമുണ്ട്.  എസ്︋പി-കോൺഗ്രസ് സഖ്യം 35 ശതമാനത്തിൽ താഴെ മാത്രമേ വോട്ടിംഗ് ശതമാനം നിലനിർത്തുകയുള്ളൂ. ബിഎസ്︋പിക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നേക്കാമെന്നും സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നു.

India Today – Zee voter pre poll survey predicts landslide victory for BJP

More Stories from this section

family-dental
witywide