ഡല്‍ഹി: ലോകത്തെ പ്ലാസ്റ്റിക് മലിനീകരണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലെന്ന് പഠന റിപ്പോർട്ട്. ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അഞ്ചില്‍ ഒന്നും ഇന്ത്യയില്‍ നിന്നെന്നാണ്റ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 20 ശതമാനത്തിനും മുകളിൽ ഇന്ത്യയിൽ എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. പ്രതിവര്‍ഷം ഇന്ത്യ ഏകദേശം 58 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയും 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
മൊത്തത്തിൽ ഇന്ത്യ പ്രതിവര്‍ഷം 93 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നു. ഇത് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണ്. നൈജീരിയ (35 ലക്ഷം ടണ്‍), ഇന്തോനേഷ്യ (34 ലക്ഷം ടണ്‍) എന്നീ രാജ്യങ്ങൾ ആണ് ഇന്ത്യ കഴിഞ്ഞാൽ പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ.ചൈനയും അമേരിക്കയും ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് മലിനീകരണമാണ് ഉണ്ടാക്കുന്നത്.
ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ലോകത്ത് പ്രതിവര്‍ഷം ഏകദേശം 25 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍.












