കോടികളുടെ വ്യാപാര തട്ടിപ്പ്; ഇന്ത്യൻ-അമേരിക്കൻ സ്വർണ വ്യാപാരിക്കെതിരെ കേസെടുത്തു

വാഷിംഗ്ടൺ: യുഎസിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി അനധികൃതമായി കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനും ലൈസൻസില്ലാതെ പണം കൈമാറുന്ന ബിസിനസുകൾ നടത്തിയതിനും ഇന്ത്യൻ സ്വർണ വ്യാപാരിക്കെതിരെ കുറ്റം ചുമത്തിയതായി യുഎസ് അറ്റോർണി പറഞ്ഞു.

മുംബൈ, ന്യൂജേഴ്‌സി ആസ്ഥാനമായുള്ള മോനിഷ്‌കുമാർ കിരൺകുമാർ ദോഷി ഷാ (39) ആണ് അറസ്റ്റിലായത്. ഇയാളെ ഫെബ്രുവരി 26 ന് നെവാർക്ക് ഫെഡറൽ കോടതിയിൽ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ആന്ദ്രേ എം എസ്പിനോസയ്ക്ക് മുന്നിൽ ഹാജരാക്കി.

“മോനിഷ് ദോഷി ഷാ” എന്ന ഷായെ 100,000 യുഎസ് ഡോളറിൻ്റെ ബോണ്ടിൽ വിട്ടയച്ചു. ഇയാൾ ഇപ്പോൾ വീട്ടുതടങ്കലിൽ ആണ്.

തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയതിനും ലൈസൻസില്ലാത്ത പണം കൈമാറ്റം ചെയ്യുന്ന ബിസിനസ്സ് നടത്താൻ സഹായിക്കുന്നതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

2015 ജനുവരി മുതൽ 2023 സെപ്തംബർ വരെ, തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നും യുഎസിലേക്ക് ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള തീരുവ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ ഷാ നടത്തിയാതായി രേഖകൾ പറയുന്നു.

More Stories from this section

family-dental
witywide