
ന്യൂ യോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡയറക്ടറായി ഇന്ത്യന്‍-അമേരിക്കന്‍ രാജീവ് ഷാ. റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ പ്രസിഡന്റായിരുന്ന ഷായെ മൂന്നു വര്‍ഷത്തേക്കാണ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂ യോര്‍ക്ക് ക്ലാസ് സി ഡയറക്ടറായി നിയമിച്ചത്. 2026 ഡിസംബര്‍ 31 വരെയാണ് കാലാവധി. റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ മേധാവി എന്ന നിലയില്‍ 2017 മുതല്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് സഹായങ്ങളെത്തിച്ചു വരികയാണ് രാജീവ് ഷാ.
2009 മുതല്‍ 2015 വരെ യുഎസ് എയ്ഡ് മേധാവി ആയിരുന്നു. 2010ല്‍ മൂന്നു ലക്ഷത്തോളം പേര്‍ മരിച്ച ഹെയ്തിയിലെ ഭൂകമ്പത്തിനു ശേഷം യുഎസ് സഹായം ഏകോപിപ്പിച്ചതില്‍ മുന്നില്‍ നിന്ന ഷാ 2014ല്‍ ആഫ്രിക്കയിലെ എബോള മഹാമാരിയിയുടെ സമയത്ത് സഹായം എത്തിക്കാനും നേതൃത്വം നല്‍കി. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ്. പെന്‍സില്‍വേനിയ സ്‌കൂള്‍ ഓഫ് മെഡിസിന്‍, വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്.














