സുചിർ ബാലാജിയുടെ മരണം: എഫ്ബിഐ അന്വേഷണം വേണമെന്ന് അമ്മ, അനുകൂലമായി പ്രതികരിച്ച് മസ്ക്

ന്യൂയോർക്ക്: ചാറ്റ്ജിപിടി-പാരൻ്റ് കമ്പനിയായ ഓപ്പൺഎഐയിലെ മുൻ ജീവനക്കാരനായ സുചിർ ബാലാജിയുടെ മരണത്തിൽ എഫ്ബിഐ അന്വേഷണം വേണമെന്ന് അമ്മ രം​ഗത്ത്. നവംബർ 26-നാണ് സാൻഫ്രാൻസിസ്കോയിലെ അപ്പാർട്ട്‌മെൻ്റിൽ 26-കാരനായ ഓപ്പൺഎഐ വിസിൽബ്ലോയറും ഗവേഷകനുമായ സുചിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു സ്വകാര്യ അന്വേഷകനെ നിയമിച്ചെന്നും മരണകാരണം വെളിച്ചത്തുകൊണ്ടുവരാൻ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അമ്മ പൂർണിമ രാമറാവു ഞായറാഴ്ച എക്‌സിൽ പോസ്റ്റിൽ പറഞ്ഞു. സ്വകാര്യ പോസ്റ്റ്‌മോർട്ടം പോലീസ് പറഞ്ഞ മരണകാരണം സ്ഥിരീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ബുക്കാനൻ സ്ട്രീറ്റിലുള്ള ബാലാജിയുടെ അപ്പാർട്ട്‌മെൻ്റ് കൊള്ളയടിക്കപ്പെട്ടു എന്നും അവർ ആരോപിച്ചു.

കുളിമുറിയിൽ മൽപിടുത്തത്തിന്റെ അടയാളം ഉണ്ടായിരുന്നു. കുളിമുറിയിൽ രക്തക്കറയുമുണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ എഫ്ബിഐ അന്വേഷണം വേണമെന്നും അവർ പറഞ്ഞു. അമ്മയുടെ ആവശ്യത്തിൽ പ്രതികരണവുമായി ഇലോൺ മസ്കും രം​ഗത്തെത്തി. ഇലോൺ മസ്‌കിനെയും ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകൻ വിവേക് ​​രാമസ്വാമിയെയും അമ്മ ടാ​ഗ് ചെയ്തിരുന്നു. ഇതൊരു ആത്മഹത്യയായി തോന്നുന്നില്ലെന്നായിരുന്നു മസ്കിന്റെ പ്രതികരണം.

Indian-American Techie’s Mother Demands FBI Probe Into Death

More Stories from this section

family-dental
witywide