കാരണമുണ്ട്! ഇന്ത്യൻ വംശജർക്ക് കമലയോട് പ്രിയം കുറവോ? ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് കമലക്ക് വോട്ട് ചെയ്യാൻ മടിയുണ്ടെന്ന് സ്വദേശ് ചാറ്റർജി

വാഷിംഗ്ടൺ: ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നതായി ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ് സ്വദേശ് ചാറ്റര്‍ജി. കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റോളില്‍ പ്രവര്‍ത്തിച്ചിട്ടും കാര്യമായ പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ലെന്ന കാരണത്താലാണ് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ മടിക്കുന്നതെന്നാണ് സ്വദേശ് ചാറ്റര്‍ജി പറയുന്നത്.

ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ഹാരിസ് എന്ന ഗ്രൂപ്പുണ്ടാക്കിയെന്നും നോര്‍ത്ത് കരോലിന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈസ് പ്രസിഡന്റിന് പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കമല ഹാരിസിനെ നന്നായി അറിയാത്തതിനാല്‍ കമ്മ്യൂണിറ്റി ഹാരിസിനെ അംഗീകരിക്കാന്‍ മടിക്കുന്നുവെന്നും അതേസമയം ഹാരിസ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അടിത്തറ ഉണ്ടാക്കിയിട്ടില്ലെന്നും സെനറ്റര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റിയുടെ ഏതെങ്കിലും പരിപാടികള്‍ക്കോ ഹാരിസ് ഭാഗമായിട്ടില്ലെന്നും സ്വദേശ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാഴ്ചക്കകം നടക്കാനിരിക്കെ പ്രചരണത്തിന്റെ അവസാന സമയങ്ങളാണ് നിലവില്‍ നടക്കുന്നത്. ഈ സാഹചര്യത്തിലെ ഇന്ത്യന്‍ അമേരിക്കക്കാരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് തന്റെ വിലയിരുത്തലെന്നും ചാറ്റര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide