ഇന്ത്യയിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. യുപി എഫ്ടി 7623 എന്ന രജിസ്ട്രേഷൻ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുൻ ജില്ലയിലെ ഡിഎസ്പി ദീപ്കുമാർ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുൻ ജില്ലയിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിന് നിരവധി പേർ എത്തി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന.

Indian Bus plunges in to nepal river, 14 killed

More Stories from this section

family-dental
witywide