
കാലിഫോർണിയ: ജനുവരി 22ന് ലോകം മുഴുവൻ അയോധ്യയിലേക്ക് ഉറ്റു നോക്കുമ്പോൾ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്‌ഠ ആഘോഷിക്കാൻ ഒരുങ്ങി യുഎസിലെ ഇന്ത്യൻ അമേരിക്കൻ പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി ജനുവരി കാർ റാലികൾ നടത്തുമെന്നു ‘കലിഫോർണിയ ഇന്ത്യൻസ്’ ഗ്രൂപ്പ് വ്യക്തമാക്കി.
സൗത്ത് ബേ മുതൽ ഗോൾഡൻ ഗേറ്റ് ബ്രിജ് വരെ നാനൂറോളം കാറുകൾ റാലിയിൽ പങ്കെടുക്കും. വാഷിംഗ്‌ടൺ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ഇതോടകം കാർ റാലികൾ നടത്തിക്കഴിഞ്ഞു.
“ഭഗവാൻ ശ്രീറാംജി സ്വന്തം വീട്ടിലേക്കു വരികയാണ്,” കാലിഫോർണിയ ഇന്ത്യൻസ് സംഘം വ്യക്തമാക്കി.
ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ ദിവസമാണ് പ്രതിഷ്‌ഠ നടക്കുന്ന ജനുവരി 22 എന്ന് അവർ പറഞ്ഞു. യുഎസിലെ ഹൈന്ദവ ക്ഷേത്രങ്ങൾ അതിനു മുന്നോടിയായി ആഘോഷങ്ങൾ സംഘടിപ്പിക്കും.















