
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കറുത്ത ബാന്‍ഡ് ധരിച്ചു.
2004 മുതല്‍ 2014 വരെ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന സിംഗ്, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച ഡല്‍ഹി എയിംസില്‍ വെച്ചാണ് മരിച്ചത്. അദ്ദേഹത്തിന് 92 വയസ്സായിരുന്നു.
”അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ ടീം കറുത്ത ബാന്‍ഡ് ധരിച്ചിരിക്കുകയാണ്” ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
