വാള്‍മാര്‍ട്ട് ഓവനില്‍ ഇന്ത്യക്കാരിയായ ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: കുടുംബത്തിന് പിന്തുണയുമായി സിഖ് സമൂഹം

വാള്‍മാര്‍ട്ട് ഓവനില്‍ ജീവനക്കാരിയായ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കുടുംബത്തിന് പിന്തുണയുമായി സിഖ് സമൂഹം. കാനഡയിലെ ഹാലിഫാക്‌സിലെ സിഖ് സമൂഹമാണ് 19 കാരിയായ ഗുര്‍സിമ്രാന്‍ കൗറിന്റെ കുടുംബത്തിന് സാന്ത്വനമായി എത്തിയത്.

മരിച്ച യുവതിയും അമ്മയും രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയത്. ഇരുവരും വാള്‍മാര്‍ട്ടില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും കുടുംബത്തെ അറിയാവുന്ന കമ്മ്യൂണിറ്റി നേതാക്കള്‍ വ്യക്തമാക്കി. സംഭവം മുഴുവന്‍ സിഖ് സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണെന്നും തങ്ങള്‍ ശരിക്കും അസ്വസ്ഥരാണെന്നും സിഖ് സൊസൈറ്റിയുടെ പ്രസിഡന്റ് ഹര്‍ജിത് സെയാന്‍ കനേഡിയന്‍ ബ്രോഡ്കാസ്റ്റ് പ്രോഗ്രാമായ ഗ്ലോബല്‍ ന്യൂസിനോട് പ്രതികരിച്ചു.

മൃതദേഹം കണ്ടെത്തിയതോടെ, യുവതിയുടെ അമ്മ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. അതേസമയം, കൗറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണവും രീതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികാരികള്‍ പറയുന്നു.

Also Read

More Stories from this section

family-dental
witywide