
ദില്ലി: സമരം അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളി കർഷക സംഘടനകൾ. സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. സമരം അവസാനിപ്പിക്കണെന്ന ആവശ്യം മുന്നോട്ടുവച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോടാണ് കർഷക സംഘടനകൾ ഇക്കാര്യം അറിയിച്ചത്. കർഷക സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.
പഞ്ചാബിൽ മാത്രം 52 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. വനിതാ കർഷകരും സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ദില്ലിയിലെത്തി പ്രതിഷേധിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും, അറസ്റ്റ് ചെയ്യുകയാണെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശങ്ങൾ കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എസ് കെ എം നേതാക്കൾ അഭിപ്രായപ്പെട്ടു.
Indian farmers reject government offer and say they will continue farmers protest latest news