
ന്യൂയോർക്ക്: കഴിഞ്ഞ വർഷം ബിരുദ പഠനം പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർഥിനി അർഷിയ ജോഷി( 24) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മാർച്ച് 21 ന് പെൻസിൽവാനിയയിലുണ്ടായ വാഹനാപകടത്തിലാണ് അർഷിയക്ക് ജീവൻ നഷ്ടമായത്. അവരുടെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അർഷിയയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
“മാർച്ച് 21 ന് പെൻസിൽവാനിയയിൽ ഒരു ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവ പ്രഫഷണലായ അർഷിയ ജോഷിയുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. .” പോസ്റ്റ് ഇങ്ങനെ പറയുന്നു.
Our deepest condolences to the family of Ms Arshia Joshi, a young professional, who lost her life in a tragic car accident in Pennsylvania on March 21. May her soul rest in eternal peace. @IndiainNewYork is in touch with Ms Joshi’s family and local community leaders. Extending…
— India in New York (@IndiainNewYork) March 24, 2024
ടീം എയ്ഡ് എന്ന സന്നദ്ധ സംഘടന അർഷിയയുടെ മൃതദേഹം ഡൽഹിയിലുള്ള അവരുടെ വീട്ടിലേക്ക് എത്തിക്കുന്നതിൽ സജീവമായി ഇടപെടുന്നുണ്ട്. യുഎസിൽ വച്ച് മരണപ്പെട്ട്, വിഷമകരമായ സാഹചര്യങ്ങൾ നേരിടുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ടീം എയ്ഡ് . ടീം എയ്ഡ് സ്ഥാപകൻ മോഹൻ നന്നപ്പനേനി എന്ന ഇന്ത്യക്കാരനാണ് . കഴിഞ്ഞ ആഴ്‌ചയിൽ മാത്രം, അഞ്ച് വ്യക്തികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് ടീം എയ്ഡ് മേൽനോട്ടം വഹിക്കുകയും മൂന്ന് പ്രാദേശിക ശവസംസ്‌കാരങ്ങൾ നടത്തുകയും ചെയ്‌തതായി നന്നപ്പനേനി പറഞ്ഞു.
Indian Graduate killed in Accident in US