അതിർത്തി ചാടി അമേരിക്കയിൽ കു‌ടിയേറാൻ ശ്രമിച്ച ഇന്ത്യക്കാരൻ മരിച്ചു

അറ്റ്ലാന്റെ: അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതായി റിപ്പോർട്ട്. ജസ്പാൽ സിംഗ് എന്നയാളാണ് മരിച്ചത്. ഇയാൾ യുഎസ് എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു. 2023 ജൂണിലാണ് ഇയാൾ അനധികൃത കുടിയേറ്റ ശ്രമത്തിനിടെ കസ്റ്റഡിയിലാകുന്നത്.

തുടർന്ന് അസുഖബാധിതനായ ഇയാൾ ചികിത്സയിലായിരുന്നു, ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അറ്റ്ലാൻറയിലെ ആശുപത്രിയിൽ വച്ച് മരിച്ചത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ വിശദമാക്കി. ന്യൂയോർക്കിലുള്ള ജസ്പാൽ സിംഗിന്റെ കുടുംബത്തെ ഇന്ത്യൻ കോൺസുലേറ്റ് ബന്ധപ്പെട്ടു. 1992ലും അമേരിക്കയിലേക്ക് അനധികൃതമായി ജസ്പാൽ സിംഗ് എത്തിയിരുന്നു. അന്നും ഇയാളെ നാടുകടത്തി. 2023ൽ മെക്സിക്കോ യുഎസ് അതിർത്തിയിലൂടെ വീണ്ടും അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.

ബോർഡർ പട്രോൾ സംഘത്തിന്റെ പിടിയിലായ ജസ്പാൽ സിംഗിനെ ഫോക്സ്റ്റണിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഇയാൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Indian Man dies while trying to illegal immigration in to US

More Stories from this section

family-dental
witywide