
റിയാദ്: സൌദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ ദുർഗ രാമലിംഗം (26) എന്ന യുവതിയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചത്. ഒരു വർഷം മുമ്പാണ് ദുർഗ ജോലിക്കെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുകയാണ്. പൊലീസ് മൃതദേഹം ഷുമൈസി ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് ജീവകാരുണ്യ,സാമൂഹികപ്രവർത്തകർ ശിഹാബ് കൊട്ടുക്കാട് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം കഴിഞ്ഞ ദിവസം റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുതുച്ചേരിയിൽ സ്വവസതിയിൽ എത്തിച്ചു.
Indian Nurse dies in Saudi Riyadh